കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) 'എ പ്ലസ്' ലഭിച്ചു. പുതുക്കിയ നാക് അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്ക് പ്രകാരം 'എ പ്ലസ് ' ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയും രാജ്യത്തെ ആദ്യ സംസ്‌കൃത സര്‍വകലാശാലയുമായി കാലടി സര്‍വകലാശാല. നാലില്‍ 3.37 സി.ജി.പി.എ. (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് ഈ നേട്ടം.
 
സര്‍വകലാശാലയുടെ പഠന, അക്കാദമിക, ഭരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ചംഗ നാക് പിയര്‍ സംഘം സര്‍വകലാശാലയിലും സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.
 
ഇത് രണ്ടാം തവണയാണ് 'എ' യോ അതിനു മുകളിലോ ഉള്ള ഗ്രേഡ് സ്ഥാപനത്തിന് ലഭിക്കുന്നത്. 2014-ല്‍ നടത്തിയ ആദ്യ നാക് മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. മെച്ചപ്പെട്ട സി.ജി.പി.എ. സര്‍വകലാശാലയ്ക്ക് കൂടുതല്‍ 'റൂസ' ഫണ്ടിങ് ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് റൂസ .
 
മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും നാക് എ പ്ലസ് നേടാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ട് പറഞ്ഞു.
 
Content Highlights: Kalady Sree Sankaracharya Sanskrit University has been awarded 'A Plus' by the National Assessment