ന്യൂഡല്‍ഹി: ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ ഒന്‍പതാം ക്ലാസ്സ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. navodaya.gov.in, nvsadmissionclassnine.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 646 നവോദയ വിദ്യാലയങ്ങളില്‍ പ്രവേശനം നേടാം. ഫെബ്രുവരി 24-നാണ് പരീക്ഷ. നേരത്തെ ഫെബ്രുവരി 13-ന് നടത്താനിരുന്ന പരീക്ഷയാണിത്.
മാത്സ്, ജനറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാകുക. ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയുടെ ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്. പരീക്ഷാഫലം നവോദയ പോര്‍ട്ടലില്‍ ലഭിക്കും.
Content Highlights: JNV Class 9 selection test admit card released