ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ തീരുമാനമായി. സര്‍വകലാശാല ക്യാംപസില്‍ 500 ബെഡുകളോടു കൂടിയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി ആരംഭിക്കും.ചൊവ്വാഴ്ച്ച ചേര്‍ന്ന അക്കാദമിക്ക് കൗണ്‍സില്‍ മീറ്റിങ്ങിലാണ് ഇതേ കുറിച്ച് തീരുമാനമെടുത്തത്.

പിഎച്ച്ഡി,എംഡിപിച്ച്ഡി, എംഡി, എംഎസ്,ഡിഎം,എംസിഎച്ച്, എംബിബിഎസ് എന്നിവ പഠിക്കാനുള്ള സൗകര്യമൊരുക്കും. 

2024 നാണ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്‌ക്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴിലായിരിക്കും പ്രവര്‍ത്തനം.

ഇത്തരത്തിലൊരു മെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രം വളരെ അത്യാവശ്യമായി തോന്നിയെന്ന് വൈസ് ചാന്‍സലര്‍ എം ജഗദീഷ് അഭിപ്രായപ്പെട്ടു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍ സൗകര്യങ്ങളൊരുക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍

എംബിബിഎസ്, എംഡി കോഴ്‌സുകള്‍ക്ക് നീറ്റ് വഴിയായിരിക്കും പ്രവേശനം

ക്യാംപസിലെ 25 ഏക്കര്‍ സഥലം മെഡിക്കല്‍ കേളേജിനായി നല്‍കാന്‍ പ്രപോസല്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: JNU to have medical college and a 500-bed hospital