ന്യൂഡല്‍ഹി: ജൂലായ് 20 മുതല്‍ നടക്കാനിരിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ (ജെ.ഇ.ഇ മെയിന്‍) ഏപ്രില്‍ സെഷന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ജൂലായ് 20, 22,25,27 തീയതികളിലാകും ഏപ്രില്‍ സെഷന്‍ പരീക്ഷ നടക്കുക. നേരത്തെ ജൂലായ് 20 മുതല്‍ 25 വരെ പരീക്ഷ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. 

ജൂലായ് 27 മുതല്‍ ആഗസ്റ്റ് 2 വരെയാകും മേയ് സെഷന്‍. എന്‍ജിനിയറിങ്ങിന് പുറമേ പ്ലാനിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള പരീക്ഷയും മേയ് സെഷനില്‍ നടക്കും. 2021 ഏപ്രില്‍ മേയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളാണ് കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്. 

ആകെ 7,09,519 വിദ്യാര്‍ഥികളാണ് ഏപ്രില്‍ സെഷന്‍ പരീക്ഷയെഴുതുന്നത്. രാജ്യത്തിനകത്തും പുറത്തുമായി 334 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: JEE mains April session admit card published by nta