ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്കായുള്ള സിലബസ് പുറത്ത് വിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി. jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് സിലബസ് ലഭ്യമാകും.

ഈ സിലബസുപയോഗിച്ച് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്കായി തയ്യാറെടുക്കാം. ഫെബ്രുവരിയിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 23 വരെയാണ്.

കഴിഞ്ഞ തവണത്തെ അതേ സിലബസ്സാണ് ഇക്കൊല്ലവും എൻ.ടി.എ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിലബസിൽ ഇക്കൊല്ലം മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ സിലബസ് ഖരഗ്പൂർ ഐ.ഐ.ടിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: JEE Main NTA releases complete syllabus