ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ എന്നിവയുടെ അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് 15 മുന്‍പ് പ്രസിദ്ധീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂലായ് 26നാണ് നീറ്റ് പരീക്ഷ നടക്കുക. പുതിയ അറിയിപ്പ് അനുസരിച്ച് ജൂലായ് രണ്ടാംവാരം ഇതിനുള്ള അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചേക്കും.

ജൂലായ് 18 മുതല്‍ 23 വരെ രണ്ടു ഷിഫ്റ്റുകളിലായാണ് ജെഇഇ മെയിന്‍ പരീക്ഷ നടത്തുന്നത്. രാവിലെ 9 മണിക്കും ഉച്ചതിരിഞ്ഞ് 3 മണിമുതലുമാണ് ഷിഫ്റ്റുകള്‍. ജൂലായ് ആദ്യവാരംതന്നെ അഡ്മിറ്റ് കാര്‍ഡ് പ്രതീക്ഷിക്കാം.

16 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷയ്ക്കായി രാജ്യവ്യാപകമായി 6000 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 9 ലക്ഷത്തിലെറെ വിദ്യാര്‍ഥികളാണ് ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.

Content Highlights: JEE Main, NEET admit card will be published 15 days before the exams