ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍, യു.പി.എസ്.സി.യുടെ എന്‍.ഡി.എ. & എന്‍.എ. എന്നീ പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് അവരുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ ജൂലായ് 31 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) അവസരമൊരുക്കി. രണ്ടാമത്തെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയും എന്‍.ഡി.എ. പരീക്ഷ സെപ്റ്റംബര്‍ ആറിനുമാണ് നടക്കുക. 

രണ്ടുപരീക്ഷയും എഴുതുന്നവര്‍ അക്കാര്യം വ്യക്തമാക്കണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ എന്‍.ഡി.എ.-എന്‍.എ. പരീക്ഷകള്‍ ഒരു സെഷനായാണ് നടത്തുന്നത്.

അപേക്ഷയില്‍ തിരുത്തല്‍വരുത്താന്‍ ജൂലായ് 20 വരെയായിരുന്നു നേരത്തേ എന്‍.ടി.എ. അവസരം നല്‍കിയിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് nta.ac.in കാണുക.

Content Highlights: JEE main, NDA application correction window opensa