ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ മാർച്ച് സെഷൻ പരീക്ഷ 16-ന് ആരംഭിച്ചു. 6.19 ലക്ഷം വിദ്യാർഥികളാണ് എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 4.28 ലക്ഷം ആൺകുട്ടികളും 1.90 ലക്ഷംപേർ പെൺകുട്ടികളുമാണ്.

ഫെബ്രുവരിയിൽ നടന്ന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ ആകെ എണ്ണത്തേക്കാൾ കുറവാണ് മാർച്ച് സെഷനിലേത്. 7.15 ലക്ഷം പേരാണ് ഫെബ്രുവരി സെഷനായി രജിസ്റ്റർ ചെയ്തത്.

രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനായാണ് പരീക്ഷ നടക്കുക. മാർച്ച് 18-നാകും എൻജിനിയറിങ് പ്രവേശന പരീക്ഷ അവസാനിക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 334 നഗരങ്ങളിലാണ് പരീക്ഷ നടക്കുക.

Content Highlights: JEE Main March session starts today, 6.19 lakhs applicants for engineering entrance