ന്യൂഡല്‍ഹി: ജൂലായ് 27 മുതല്‍ ഓഗസ്റ്റ് രണ്ടുവരെ നടത്താന്‍ നിശ്ചയിച്ച ജെ.ഇ.ഇ. മെയിന്‍ നാലാം സെഷന്‍ പരീക്ഷ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സെഷന്‍ മൂന്ന്, നാല് പരീക്ഷകള്‍ തമ്മില്‍ നാലാഴ്ചത്തെ ഇടവേള വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

നാലാം സെഷന്‍ പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി ജൂലായ് 20 വരെ നീട്ടിയിട്ടുണ്ട്. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 7.32 ലക്ഷം വിദ്യാര്‍ഥികളാണ് ഇതിനോടകം പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലായ് 20, 22,25,27 തീയതികളിലാകും ഏപ്രില്‍ സെഷന്‍ പരീക്ഷ നടക്കുക.

കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 232-ല്‍ നിന്നും 334-ലേക്കും പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 660-ല്‍ നിന്ന് 828-ലേക്കും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് എന്‍.ടി.എ സീനിയര്‍ ഡയറക്ടര്‍ സാധന പരാശര്‍ അറിയിച്ചു. 

Content Highlights: JEE Main fourth session Exam postponed, NTA