ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി ഫെബ്രുവരി 23-ന് നടത്തിയ ജെ.ഇ. ഇ.-മെയിൻ പരീക്ഷയിലെ പേപ്പർ 2എ (ബി.ആർക്ക്), പേപ്പർ 2ബി (ബി.പ്ലാനിങ്) സ്കോറുകൾ പ്രഖ്യാപിച്ചു. തെലങ്കാനയിൽ നിന്നുള്ള ജൊയ്സുല വെങ്കട്ട ആദിത്യ ബി. ആർക്കിനും മഹാരാഷ്ട്രയിൽ നിന്നുള്ള ജാധവ് ആദിത്യസുനിൽ ബി. പ്ലാനിങ്ങിനും 100 എൻ.ടി.എ. സ്കോർ നേടി.

99.969 എൻ.ടി.എ.സ്കോറോടെ പി. ആതിര ബി. ആർക്കിനും 99.953 എൻ.ടി.എ. സ്കോറോടെ നിപുൻ നായർ ബി. പ്ലാനിങ്ങിനും കേരളത്തിലെ ടോപ്പർമാരായി.

329 നഗരങ്ങളിലായി നടത്തിയ പരീക്ഷക്ക് ബി.ആർക്കിന് 59,962 പേരും ബി.പ്ലാനിങ് 25,810 പേരും രജിസ്റ്റർ ചെയ്തിരുന്നു. ഫലം jeemain.nta.nic.in ൽ പരിശോധിക്കാം.

Content Highlights: JEE main February session result published