ന്യൂഡൽഹി: മാർച്ചിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ രണ്ടാം സെഷനായി രജിസ്റ്റർ ചെയ്തവർക്ക് തിരുത്തലിന് അവസരം നൽകി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). അപേക്ഷയിൽ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാർഥികൾക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി തിരുത്തലുകൾ വരുത്താം.

അപേക്ഷയിലെ എല്ലാ വിവരങ്ങളും തിരുത്താനാവില്ല. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം. ബി.ഇ/ ബി.ടെക് കോഴ്സുകളിലേക്കുള്ള പരീക്ഷ മാർച്ച് 15 മുതൽ 18 വരെ നടക്കും.

നാലുസെഷനുകളായാണ് ഇത്തവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത്. ഫെബ്രുവരിയിൽ നടന്ന ആദ്യ സെഷന്റെ ഫലം മാർച്ച് 8-നാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. ആറ് വിദ്യാർഥികൾ 100 പെർസെന്റൈൽ സ്കോർ നേടി. 99.987 സ്കോർ നേടിയ ഫായിസ് ഹാഷിം കേരളത്തിൽ ഒന്നാമനായി.

Content Highlights: JEE Main Correction window opens, NTA