ന്യൂഡല്‍ഹി: ഏപ്രില്‍ 5, 7, 9, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷ മേയ് അവസാന വാരം നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. പരീക്ഷാതീയതികള്‍ പിന്നീടറിയിക്കും.
സാഹചര്യങ്ങള്‍ പരിഗണിച്ച് ഏപ്രില്‍ 15ന് ശേഷമാകും അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുകയെന്നും എന്‍.ടി.എ വ്യക്തമാക്കി. നേരത്തെ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കുന്നതായി എന്‍.ടി.എ അറിയിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ടി.എയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളായ 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നിവയില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റ് - www.nta.ac.in
Content Highlights: JEE main 2020 postponed to last week of May, admit card after April 15