ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയുടെ ഫലം സിബിഎസ്ഇ പുറത്തുവിട്ടു. ഏപ്രില്‍ എട്ടിന് നടന്ന പരീക്ഷയില്‍ ന10,43,739 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 2,31,024 വിദ്യാര്‍ഥികള്‍ ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷാഫലം അറിയാന്‍ jeemain.nic.in, cbseresults.nic.in. എന്നീ വെസൈറ്റുകള്‍ സന്ദര്‍ശിക്കുക.
പരീക്ഷാ ഫലം അറിയാന്‍
- jeemain.nic.in, cbseresults.nic.in. എന്നീ വെസൈറ്റുകള്‍ സന്ദര്‍ശിക്കുക
- തുടര്‍ന്ന് വരുന്ന പേജില്‍ ആവശ്യപ്പെടുന്നതുപോലെ ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ റോള്‍ നമ്പരും വിദ്യാര്‍ഥിയുടെ ജനന തീയതിയും നല്‍കുക
- ഇത്രയും പൂര്‍ത്തിയാക്കി താഴെയുള്ള സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക ചെയ്താല്‍ റിസള്‍ട്ട് ലഭ്യമാകും.
- പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഇത് പിന്നീട് ആവശ്യമായി വരും.