ന്യൂഡല്‍ഹി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പുര്‍, ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 നാണ്  ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്. മൃദുല്‍ അഗര്‍വാളിനാണ് ഒന്നാം റാങ്ക്. 360 ല്‍ 348 മാര്‍ക്കാണ് പ്രവേശന പരീക്ഷയില്‍ മൃദുല്‍ കരസ്ഥമാക്കിയത്. കാവ്യ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 286 മാര്‍ക്കാണ് കാവ്യ പരീക്ഷയില്‍ നേടിയിരിക്കുന്നത്.

1,41,699 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ഐഐടി പ്രവേശന പരീക്ഷയെഴുതി, അതില്‍ 41,862 പേരാണ് യോഗ്യത നേടിയിരിക്കുന്നത്.

ജൂലൈ 3 ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ പരീക്ഷ നടത്തിയിരുന്നില്ല. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിരുന്നു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം jeeadv.ac.in.

 

Content Highlights: JEE Advanced Result Announced 2021