ഗാന്ധിനഗർ (കോട്ടയം): ജെ.ഇ.ഇ. അഡ്വാൻസ്ഡ്‌ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ജെ.ആർ. വിഘ്നേഷിന് 123-ാം റാങ്ക്. സംസ്ഥാനതലത്തിൽ മികച്ച വിജയവും വിഘ്നേഷിനാണ്. തിരുവനന്തപുരം നാലാംചിറ സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗം സൂപ്രണ്ടും സർജറി പ്രൊഫസറുമായ ഡോ. പി.എസ്. രാജേഷിന്റെയും നേത്രരോഗവിഭാഗം അഡീഷണൽ െപ്രാഫസർ ഡോ. കെ. ജിഷയുടെയും മകനാണ്.

ജെ.ഇ.ഇ. മെയിൻപരീക്ഷയിൽ 345-ാം സ്ഥാനം നേടിയിരുന്നു. പത്താം ക്ലാസ് വരെ കോട്ടയം ചിന്മയയിലും പ്ലസ്ടുവിന് മാന്നാനം കെ.ഇ. സ്കൂളിലും പഠിച്ചു.  എയ്‌റോസ്പേസ്‌ മേഖലയോടാണ് ചെറുപ്പംമുതലേ ഇഷ്ടമെന്ന്‌ വിഘ്നേഷ്‌ പറയുന്നു. മുംബൈ ഐ.ഐ.ടി.യിൽ പഠിക്കാനാണ് ആഗ്രഹം. ‘‘അച്ഛന്റെയും അമ്മയുടെയും കരിയർ തിരഞ്ഞെടുക്കാൻ അവർ നിർബന്ധിച്ചില്ല, എന്റെ ഇഷ്ടത്തിനൊപ്പം അവർ നിന്നു’’- വിഘ്നേഷ്‌ പറഞ്ഞു.  

Content Highlights: JEE Advanced Exam Results 2021