ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ അഡ്വാന്‍സ്ഡ് (JEE AdvanceD 2021) ന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 11ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ വിന്‍ഡോ രാവിലെ 10 മണിക്ക് തുറക്കും

വിദ്യാര്‍ത്ഥികള്‍ അവരുടെ പൂര്‍ണ്ണമായ രേഖകള്‍ അഡ്വാന്‍സ്ഡ് അപേക്ഷാ ഫോമില്‍ നല്‍കണം. ജാതി സര്‍ട്ടിഫിക്കറ്റ് , ശാരീരിക വൈകല്യ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ് (പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍) എന്നിവയും അതത് വിഭാഗത്തില്‍ അപേക്ഷിക്കുകയാണെങ്കില്‍ മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എല്ലാ രേഖകളും പരിശോധിച്ചുറപ്പിച്ചതായിരിക്കണം.

ജെഇഇ അഡ്വാന്‍സ്ഡിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം സെപ്റ്റംബര്‍ 16 വൈകുന്നേരം 5 മണി വരെയാണ്. സെപ്റ്റംബര്‍ 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജെഇഇ അഡ്വാന്‍സ്ഡ് 2021 അഡ്മിറ്റ് കാര്‍ഡ് സെപ്റ്റംബര്‍ 25 ന് പുറത്തിറക്കും, വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: JEE Advanced 2021 Registration Begins Tomorrow