ന്യൂഡല്‍ഹി: നവോദയ സ്‌കൂളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഡിസംബര്‍ 29 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഡിസംബര്‍ 15 വരെയായിരുന്നു. www.navodaya.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും ഡൗണ്‍ലോഡ് ചെയ്യാം. നവോദയ സ്‌കൂളുകളില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസില്ല. 2021 ഏപ്രില്‍ പത്തിനാകും പരീക്ഷ.
ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയില്‍ 100 മാര്‍ക്കിന്റെ 80 ചോദ്യങ്ങളുണ്ടാകും. ഭാഷ, മാനസിക ശേഷി, ഗണിതം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല. ജൂണിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
ആറാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സ്‌കൂളില്‍ തുടരാം. ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. 9-12 ക്ലാസ്സുകാര്‍ മാസം 600 രൂപ ഫീസിനത്തില്‍ അടയ്ക്കണം. എസ്.സി, എസ്.ടി, പെണ്‍കുട്ടികള്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ എന്നിവരെ ഈ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: Jawahar Navodaya Vidyalaya class six Admission: Registration Deadline Extended, apply till december 29