തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് നിഷും കെഡിസ്‌കും സംയുക്തമായി നടത്തുന്ന ഇന്നൊവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (ഐവൈ.ഡബ്ല്യു.ഡി) എന്ന പ്രോജക്ടിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, ഗ്രാഫിക് ഡിസൈന്‍, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ്, കണ്ടന്റ് റൈറ്റിങ് എന്നീ മേഖലകളിലാണ് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മോഡിലാണ് ഇന്റേണ്‍ഷിപ്പ് നടത്തുക. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ബയോഡേറ്റ, താല്‍പര്യ പത്രം, ചെയ്ത ജോലികളുടെ സാമ്പിളുകള്‍ സഹിതം internwithiywd@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കാം. ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 13 ആണ്.

ഭിന്നശേഷിയുള്ള യുവതീയുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ സമാരംഭിക്കാനും നവീകരിക്കാനും അവസരം ഒരുക്കുക എന്നതാണ് ഐവൈ.ഡബ്ല്യു.ഡി.യുടെ ലക്ഷ്യം. അഫിലിയേറ്റഡ് കോളേജുകള്‍ മുഖാന്തരം അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കഴിവുകള്‍ ഉപയോഗിച്ച് ഭിന്നശേഷിക്കാരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഐവൈ.ഡബ്ല്യു.ഡി.യുടെ 'യൂണിവേഴ്‌സിറ്റി പാര്‍ട്ണര്‍' ആയി പ്രവര്‍ത്തിക്കുകയാണ് സാങ്കേതിക സര്‍വകലാശാല.

Content Highlights: Internship opportunities for second year B.Tech students