തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ബിരുദപഠനത്തിനായി ഇക്കൊല്ലം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടി (ഇന്‍ഡക്ഷന്‍ ക്ലാസുകള്‍) 22ന് ആരംഭിക്കും.

എല്ലാ കോളേജുകളിലും രാവിലെ യോഗയുള്‍പ്പെടെയുള്ള വ്യായാമ പരിപാടികളിലൂടെ ആരംഭിക്കുന്ന പരിശീലന പരിപാടി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കും.

പ്രധാനപ്പെട്ട പൊതു സെഷനുകള്‍ സര്‍വകലാശാല തന്നെ ഓണ്‍ലൈനായി നടത്തും.

Content Highlights: Induction classes in APJ Abdul Kalam Technological University