ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഏപ്രിൽ അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ് സി നഴ്സിങ് പ്രവേശന പരീക്ഷ മാറ്റിവെച്ച് ഇന്ത്യൻ ആർമി.

'2021-ലെ ബി.എസ്.സി നഴ്സിങ് കോഴ്സിലെ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ നിലവിലെ സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും-' ഇന്ത്യൻ ആർമി പ്രസ്താവനയിൽ അറിയിച്ചു.

ഇതോടൊപ്പം ഏപ്രിൽ 25-ന് നടത്താൻ നിശ്ചയിച്ചിരുന്ന കോമൺ എൻട്രൻസ് എക്സാമും മാറ്റിവെച്ചു. ഇന്ത്യൻ ആർമിക്ക് പുറമേ എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജൻസികളും റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: Indian Army postponed B.Sc nursing Entrance exam,Covid-19