ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ഓവറോൾ വിഭാഗത്തിലും എൻജിനീയറിങ് വിഭാഗത്തിലും ഐ.ഐ.ടി. മദ്രാസ് ഒന്നാമതെത്തി. ഓവറോൾ വിഭാഗത്തിൽ ഐ.ഐ.എസ്‌സി. ബെംഗളൂരു രണ്ടാമതും ഐ.ഐ.ടി. ഡൽഹി മൂന്നാമതുമെത്തി. കേരള സർവകലാശാല 35-ാം റാങ്ക് നേടി. സർവകലാശാല വിഭാഗത്തിൽ കേരളയ്ക്ക് 22-ാം റാങ്കുണ്ട്.

ആർക്കിടെക്ചർ വിഭാഗത്തിൽ എൻ.ഐ.ടി. കോഴിക്കോട് മൂന്നും കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം അഞ്ചും റാങ്കുനേടി. മാനേജ്‌മെന്റ് വിഭാഗത്തിൽ ഐ.ഐ.എം. കോഴിക്കോട് എട്ടാമതെത്തി. കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിൽനിന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജാണ് മുന്നിൽ, 23-ാം റാങ്ക്.

പഠനഫലം, അധ്യാപക മികവ്, ഗവേഷണ സൗകര്യങ്ങൾ, ഉൾച്ചേർന്ന വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് തയ്യാറാക്കിയത്.

ദേശീയ റാങ്കിങ്ങിൽ കോളേജുകളിൽ ഡൽഹി മിറാൻഡ ഹൗസാണ് ഒന്നാമത്. സർവകലാശാല വിഭാഗത്തിൽ ഐ.ഐ.എസ്.സി. ബെംഗളൂരു ഒന്നാമതെത്തി. ജെ.എൻ.യു. രണ്ടാമതും ബനാറസ് ഹിന്ദു സർവകലാശാല മൂന്നാമതുമെത്തി. എൻജിനീയറിങ് വിഭാഗത്തിൽ ഐ.ഐ.ടി. ഡൽഹി രണ്ടാംറാങ്ക് നേടി.

മെഡിക്കൽ വിഭാഗത്തിൽ എയിംസ് ന്യൂഡൽഹിയും ആർക്കിടെക്ചർ വിഭാഗത്തിൽ ഐ.ഐ.ടി. ഖരഗ്പുരും ഒന്നാം റാങ്ക് നേടി. നിയമ വിഭാഗത്തിൽ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബെംഗളൂരു, ഫാർമസി വിഭാഗത്തിൽ ജാമിയ ഹംദർദ് ഡൽഹി എന്നിവർ ഒന്നാം റാങ്ക് നേടി. വിവരങ്ങൾക്ക്: https://www.nirfindia.org/Home

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് നില (പേര്, റാങ്ക് ക്രമത്തിൽ)

യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം- 23

മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം- 29

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് എറണാകുളം- 35

ഗവണ്മെന്റ് കോളേജ് ഫോർ വിമെൻ

തിരുവനന്തപുരം- 47

സെയ്‌ന്റ് തോമസ് കോളേജ് തൃശ്ശൂർ- 54

സേക്രഡ് ഹാർട്ട് കോളേജ് തേവര- 57

എസ്.ബി. കോളേജ് ചങ്ങനാശ്ശേരി- 62

സെയ്ന്റ് തെരേസാസ് കോളേജ് എറണാകുളം- 64

മഹാത്മാഗാന്ധി കോളേജ് തിരുവനന്തപുരം- 68

ഗവൺമെന്റ് ആർട്‌സ് കോളേജ് തിരുവനന്തപുരം- 69

ഫാറൂഖ് കോളേജ് കോഴിക്കോട് -71

ന്യൂമാൻ കോളേജ് തൊടുപുഴ- 78

ടി.കെ.എം. കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്- 80

സെയ്ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, കോഴിക്കോട്- 82

ഫാത്തിമമാതാ നാഷണൽ കോളേജ് കൊല്ലം- 83

ക്രൈസ്റ്റ് കോളേജ് തൃശ്ശൂർ- 88

മാർത്തോമാ കോളേജ് തിരുവല്ല- 92

നിർമലഗിരി കോളേജ് കണ്ണൂർ- 93

എൻജിനീയറിങ്

എൻ.ഐ.ടി. കോഴിക്കോട് - 28

ഐ.ഐ.എസ്.ടി. തിരുവനന്തപുരം- 30

കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം- 71

സ്‌കൂൾ ഓഫ് എൻജിനീയറിങ് കൊച്ചിൻ യൂണിവേഴ്‌സിറ്റി - 116

മാനേജ്‌മെന്റ്

ഐ.ഐ.എം. കോഴിക്കോട് - 8

ഫാർമസി

അൽ ഷിഫ കോളേജ് ഓഫ് ഫാർമസി കോഴിക്കോട് - 73

ആർക്കിടെക്ചർ

എൻ.ഐ.ടി. കോഴിക്കോട് - 3

കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം - 5

Content Highlights: IIT Madras tops HRD ministry's national ranking of higher institutes