IITന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഫീസ് കേന്ദ്രസർക്കാർ കുത്തനെ കൂട്ടി. 90,000-ത്തിൽനിന്ന് രണ്ടുലക്ഷമാക്കിയാണ് ഉയർത്തിയത്.

ഐ.ഐ.ടികൾ നടത്താനുള്ള ഭാരിച്ച ചെലവ് ചൂണ്ടിക്കാട്ടി കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന്റേതാണ് തീരുമാനം.

അതേസമയം, പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾ, ശരീരിക വൈകല്യങ്ങളുള്ളവർ, വാർഷികവരുമാനം ഒരുലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ എന്നിവർ ഫീസ് നൽകേണ്ടെന്ന വ്യവസ്ഥയിൽ മാറ്റമില്ല. അതിനാൽ നിരക്കുവർധന ഇവരെ ബാധിക്കില്ല.