ന്യൂഡല്‍ഹി: ഐഐടികളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ മൂന്നാം വര്‍ഷം ബി.എസ്‌സി. എന്‍ജിനീയറിങുമായി പഠനം പൂര്‍ത്തിയാക്കാം. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പോഖ്രിയലിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന ഐഐടി കൗണ്‍സില്‍  യോഗത്തില്‍ എക്‌സിറ്റ് ഓപ്ഷനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി.

അടുത്ത സെമസ്റ്ററിലേക്ക് സ്ഥാനക്കയറ്റത്തിന് ആവശ്യമായ ക്രെഡിറ്റുകള്‍ നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സില്‍നിന്ന് പുറത്താക്കപ്പെടുന്നതിനുപകരം രണ്ടാം സെമസ്റ്ററിന് ശേഷം ബി.എസ്‌സി. ബിരുദത്തോടെ എക്‌സിറ്റ് ഓപ്ഷന്‍ സ്വീകരിക്കാമെന്ന് എച്ച്ആര്‍ഡി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

എക്‌സിറ്റ് ഓപ്ഷനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഐഐടിക്കും ഉണ്ടായിരിക്കും. കോഴ്സിന്റെ ക്രെഡിറ്റ് ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് ബിരുദത്തിന് പകരം ഡിപ്ലോമ അനുവദിക്കുന്നതിനുള്ള ഓപ്ഷന്‍ ചില ഐഐടികള്‍ക്ക് നിലവില്‍ ഉള്ളതിനാല്‍ തുടക്കത്തില്‍ എക്‌സിറ്റ് ഓപ്ഷന്‍ അനുവദിക്കുന്നതിനെ ചിലര്‍ എതിര്‍ത്തിരുന്നു.

Also Read: ഐഐടികളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിങ് ബിരുദം

Content Highlights: IIT Council Approves Early Exit Option for Academically Weaker Students