ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) യുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് അടക്കമുള്ള പ്രവേശന നടപടികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തതവരുത്താന്‍ മദ്രാസ് ഐ.ഐ.ടി. മാത്തമാറ്റിക്‌സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കൃഷ്ണന്‍ സ്വാമിനാഥന്‍ ഇന്ന് ഉച്ചയ്ക്ക് 2.15-ന് ക്ലാസ് എടുക്കും. മാതൃഭൂമി ഡോട്ട് കോം ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ https://www.facebook.com/mathrubhumidotcom/ - ല്‍ കാണാം.

ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, ചോയ്സ് ഫില്ലിങ്, സീറ്റ് അലോക്കേഷന്‍ എന്നിവ വിശദീകരിക്കും. അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചാലുള്ള ഫ്രീസ്, ഫ്‌ലോട്ട്, സ്ലൈഡ് എന്നീ കാര്യങ്ങളെക്കുറിച്ച് ക്ലാസില്‍ നിന്നു മനസ്സിലാക്കാം. കൂടാതെ ഐ.ഐ.ടി.യിലെ അക്കാദമിക് അന്തരീക്ഷം, ഹോസ്റ്റല്‍, ഫീസ് ഘടന എന്നിവ അറിയാം.
സെമിനാര്‍ കാണാന്‍ facebook.com/mathrubhumidotcom സന്ദര്‍ശിക്കുക.

നാളെ: മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍

ബി.വി.എസ്സി ആന്‍ഡ് എ.എച്ച്., ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍, ബി.എസ്സി. ഫോറസ്ട്രി, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് എന്നീ കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. കോഴ്സുകള്‍, പാഠ്യവിഷയങ്ങള്‍, ഉപരിപഠന സാധ്യത, തൊഴിലവസരങ്ങള്‍ എന്നിവയെക്കുറിച്ചാണ് സംശയങ്ങളേറെയും. ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.), ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് എന്നിവയ്ക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ഈ കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതയെക്കുറിച്ചും വെറ്ററിനറി സര്‍വകലാശാല ഓണ്‍ട്രപ്രണര്‍ഷിപ്പ് വിഭാഗം മുന്‍ ഡയറക്ടറും യു.എല്‍. എജ്യുക്കേഷന്‍ ഡയറക്ടറുമായ ടി.പി. സേതുമാധവന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും.

ആസ്‌ക് എക്‌സ്‌പേര്‍ട്ട് വീഡിയോകള്‍ കാണാം

Content Highlights: IIT and NIT admission procedures will be discussed in ask expert seminar