തിരുവനന്തപുരം: ഐസര്‍ ബാച്ചിലര്‍ ഓഫ് സയന്‍സ്, ബാച്ചിലര്‍ ഓഫ് സയന്‍സ്-മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രവേശനത്തിന് സ്റ്റേറ്റ്-സെന്‍ട്രല്‍ ബോര്‍ഡ് (എസ്.സി.ബി.) ചാനല്‍ അപേക്ഷകര്‍ക്കായി ഓഗസ്റ്റ് 12-ന് നടത്താനിരുന്ന അഭിരുചിപരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഐസര്‍ ബി.എസ്./ബി.എസ്.-എം.എസ്. പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാവ്യവസ്ഥയിലും ഇളവുവരുത്തി. ജനറല്‍/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡ് (പട്ടികജാതി/വര്‍ഗ, ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം/തത്തുല്യ ഗ്രേഡ്) അല്ലെങ്കില്‍ ഇതിനോടകം ബോര്‍ഡടിസ്ഥാനത്തില്‍ ഐസര്‍ പ്രഖ്യാപിച്ച കട്ട് ഓഫ് സ്‌കോര്‍ ഏതാണോ കുറവ് അതായിരിക്കും ബാധകം.

കെ.വി.പി.വൈ., എസ്.സി.ബി. ചാനലുകള്‍ വഴിയുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 16 വരെ നീട്ടി. വെബ്‌സൈറ്റ്: www.iiseradmission.in

Content Highlights: IISER Aptude Test Postponed