ന്യൂഡൽഹി: ജൂലൈ സെഷൻ റീ-രജിസ്ട്രേഷൻ ആരംഭിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). ignou.samarth.edu.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് റീ-രജിസ്ട്രേഷൻ നടത്താം. ജൂൺ 15 വരെയാണ് രജിസ്ട്രേഷനുള്ള അവസാന തീയതി.

ഇഗ്നോയുടെ യു.ജി, പി.ജി കോഴ്സുകൾക്ക് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കാണ് റീ-രജിസ്ട്രേഷനുള്ള അവസരം. കഴിഞ്ഞ സെമസ്റ്ററിലെ/ വർഷത്തെ അസൈൻമെന്റ്, പരീക്ഷ എന്നിവ എഴുതിയവർക്കും അല്ലാത്തവർക്കും റീ-രജിസ്ട്രേഷൻ നടത്താം.

ഇതിന് പുറമേ ജൂൺ സെഷനിലെ അസൈൻമെന്റ് സമർപ്പിക്കാനുള്ള തീയതി മേയ് 31 വരെയും ഇഗ്നോ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ignou.ac.in സന്ദർശിക്കുക.

Content Highlights: IGNOU opens re-registration window for July 2021 session