ന്യൂഡല്‍ഹി: ബി.എഡ്, ഓപ്പണ്‍മാറ്റ്, പോസ്റ്റ് ബേസിക് (നഴ്‌സിങ്) പ്രവേശന പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പ്രസിദ്ധീകരിച്ച് ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നൊ). പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇഗ്‌നൊ ഔദ്യോഗിക വെബ്‌സൈറ്റായ ignou.ac.in വഴി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 

ഏപ്രില്‍ 11-നാണ് പരീക്ഷ. ഹാള്‍ടിക്കറ്റിലുള്ള എല്ലാ നിര്‍ദേശങ്ങളും വായിച്ച് മനസ്സിലാക്കി വേണം പരീക്ഷയ്‌ക്കെത്താന്‍. പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങള്‍ക്കുമായി വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണമെന്നും ഇഗ്‌നൊ വ്യക്തമാക്കി. 

ഇഗ്‌നൊ എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ഓപ്പണ്‍മാറ്റ്. 50 ശതമാനം മാര്‍ക്കോടെ ബിരുദം (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ്) പാസായ വിദ്യാര്‍ഥികള്‍ക്കാണ് കോഴ്‌സിന് അപേക്ഷിക്കാന്‍ അര്‍ഹത. ഇഗ്‌നൊ നടത്തുന്ന ത്രിവല്‍സര ഡിപ്ലോമ പ്രോഗ്രാമാണ് പോസ്റ്റ് ബേസിക് നഴ്‌സിങ് കോഴ്‌സ്. 

Content Highlights: IGNOU OPENMAT, B.Ed, Post basic nursing course entrance examination hall ticket released