ന്യൂഡൽഹി: 2021 ജൂൺ സെഷനിലെ അവസാന വർഷ യു.ജി., പി.ജി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റ് (ഇഗ്നോ). ആഗസ്റ്റ് മൂന്നുമുതലാകും പരീക്ഷ. പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പരീക്ഷയും ആഗസ്റ്റ് മൂന്നിന് തന്നെ ആരംഭിക്കും. വിശദമായ ടൈംടേബിൾ ഉടൻ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഇഗ്നോ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പരീക്ഷയ്ക്കായുള്ള അപേക്ഷയും അസൈൻമെന്റുകളും സമർപ്പിക്കാനുള്ള സമയവും ഇഗ്നോ നീട്ടിയിരുന്നു. ജൂലായ് ഒൻപത് വരെയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. ജൂലായ് 15 വരെ അസൈൻമെന്റ്, പ്രോജക്ട് എന്നിവ സമർപ്പിക്കാം. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് പരീക്ഷാത്തീയതികൾ നീട്ടിയത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: IGNOU June session exam date announced, apply now