ന്യൂഡൽഹി: ജനുവരി സെഷനിലെ റീ-രജിസ്ട്രേഷനുള്ള സമയം നീട്ടി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). മാർച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് മാർച്ച് 15 വരെയായിരുന്നു.

ഇഗ്നോ നടത്തുന്ന ബിരുദ, ബിരുദാനന്തര, സെമസ്റ്റർ അധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് എന്റോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കാണ് റീ-രജിസ്ട്രേഷനുള്ള യോഗ്യത. ignou.samarth.edu.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് റീ-രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് ssc@ignou.ac.in, registrarsrd@ignou.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-29572513, 29572514 എന്നീ നമ്പറിലോ ബന്ധപ്പെടുക.

Content Highlights: IGNOU January session re-registration date extended