ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജനുവരി സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍, വിദൂര വിദ്യാഭ്യാസം,  ഓണ്‍ലൈന്‍ എന്നിവയിലൂടെ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം. 

കോഴ്‌സ് വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ടസ്  വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക്  ignouadmission.samarth.edu.in. എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

കോഴ്‌സുകള്‍, യോഗ്യത, ഫീസ്, കോഴ്‌സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭ്യമാണ്. ജനുവരി 31 വരെ അപേക്ഷിക്കാം