ന്യൂഡൽഹി: ഡിസംബർ ടേം എൻഡ് പരീക്ഷയുടെ റീ-ഇവാല്യുവേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). മേയ് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.

'ദിനംപ്രതി വർധിക്കുന്ന കോവിഡ്-19 കേസുകളും ലോക്ഡൗണുമുള്ള ഈ സാഹചര്യത്തിൽ റീ-ഇവാല്യുവേഷൻ ഫോം സമർപ്പിക്കാനുള്ള സമയം മേയ് 31 വരെ നീട്ടുകയാണ്. പരീക്ഷാഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ള ഫോം സമർപ്പിക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് തീയതി നീട്ടുന്നത്. മേയ് രണ്ടിന് ശേഷം ഫലം പ്രഖ്യാപിച്ചവർക്ക് അപേക്ഷ സമർപ്പിക്കാൻ 30 ദിവസത്തെ സമയം ലഭിക്കും'-സർവകലാശാല ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെടാനും അവസരമൊരുക്കിയിട്ടുണ്ട്. ഒബ്ജക്ടീവ് പരീക്ഷയ്ക്ക് ഉത്തരമെഴുതിയവർക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കില്ല.

Content Highlights: IGNOU Extends Last Date To Submit Re-Evaluation Form, Answer paper