ന്യൂഡൽഹി: ഡിസംബർ സെഷനിലേക്കുള്ള അസൈൻമെന്റ്, പ്രൊജക്റ്റ് സമർപ്പിക്കാനുള്ള തീയതി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നീട്ടി. ജനുവരി 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.
ഡിസംബർ സെഷനിലേക്ക് എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്ക് ഓൺലൈനായോ തങ്ങളുടെ പഠന കേന്ദ്രങ്ങളിലെത്തി നേരിട്ടോ ഇവ സമർപ്പിക്കാം. ജനുവരി സെഷനായുള്ള റീ-രജിസ്ട്രേഷനുള്ള സമയവും ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. ignou.samarth.edu.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് റീ-രജിസ്ട്രേഷൻ നടത്താം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ ടി.വി, റേഡിയോ എന്നിവയിലൂടെയുമാണ് ഇഗ്നോ വിദ്യാർഥികളുമായി സംവദിച്ചിരുന്നത്.
Content Highlights: IGNOU extends assignment submission deadline