ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ സെഷനിലെ അസൈന്‍മെന്റ്, പ്രോജക്ട് എന്നിവ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ). മേയ് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് ഏപ്രില്‍ 30 വരെയായിരുന്നു.

നേരത്തെ ജനുവരി സെഷനിലേക്ക് അപേക്ഷിക്കാനുള്ള തീയതിയും ഇഗ്നോ നീട്ടിയിരുന്നു. ഏപ്രില്‍ 30 വരെയാണ് ഇതിനായി അപേക്ഷിക്കാനുള്ള സമയം. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ignou.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. 

ജൂണ്‍ സെഷനിലെ യു.ജി, പി.ജി പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 19 വരെ നടത്താണ് ഇഗ്നോ നിശ്ചയിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടുമായി രണ്ട് സെഷനുകളായാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: IGNOU extended the last date to submit June session assignments and projects