ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്നോ) 2021 ഡിസംബര്‍ ടേമിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മാറ്റിയത്. പരീക്ഷ ജനുവരി 20 മുതല്‍ ഫെബ്രുവരി 23 വരെയായിരുന്നു ഡിസംബര്‍ ടേം എന്‍ഡ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

പുതുക്കിയ തിയതികള്‍ പിന്നീട് വെബ്‌സൈറ്റ് വഴി അറിയിക്കും.

അസൈന്‍മെന്റ്‌സ്, പ്രോജക്റ്റ് റിപ്പോര്‍ട്ട്‌സ്, ഇന്റേണ്‍ഷിപ്പ്, ഫീല്‍ഡ് വര്‍ക്ക് ജേണല്‍, ഡിസര്‍റ്റേഷന്‍ എന്നിവ ജനുവരി 15 വരെ സമ്മര്‍പ്പിക്കാം.

വിശദമായ വിവരങ്ങള്‍ക്ക്  ഔദ്യോഗിക വെബ്‌സൈറ്റ് വഴി സന്ദര്‍ശിക്കാം.

Content Highlights: IGNOU December TEE 2021 Exam Postponed