പരിസ്ഥിതിആരോഗ്യം മുഖ്യവിഷയമാക്കി ഇഗ്‌നോയില്‍ പുതിയ എം.എ. കോഴ്‌സുകള്‍ ആരംഭിച്ചു. എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്തില്‍ എം.എ., പി.ജി. ഡിപ്ലോമ (ഓണ്‍ലൈന്‍) കോഴ്‌സുകളാണ് തുടങ്ങിയത്. ഈ വിഷയങ്ങളില്‍ രാജ്യത്താദ്യമായാണ് എം.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങുന്നത്. 

എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്തില്‍ എം.എ - 2 വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത.

എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്തില്‍ പി.ജി. ഡിപ്ലോമ - 1 വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത

വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:  ignouadmission.samarth.edu.in, ignouiop.samarth.edu.in

Content Highlights: IGNOU courses in environmental health