ന്യൂഡല്‍ഹി: ജൂലായി സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ). നവംബര്‍ 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് ഒക്ടോബര്‍ 31 വരെയായിരുന്നു. 

ignou.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ അപേക്ഷാ ഫീസായി 200 രൂപ നല്‍കണം. സംവരണ വിഭാഗക്കാര്‍ക്ക് ഫീസില്ല. 

കോഴ്‌സ് വിവരങ്ങളും ഫീസും ഉള്‍പ്പെടുന്ന വിശദമായ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോവിഡ്-19 രോഗവ്യാപനത്തെത്തുടര്‍ന്ന് കോഴ്‌സ് രജിസ്‌ട്രേഷനും പരീക്ഷാത്തീയതിയുമെല്ലാം ഇഗ്നോ നീട്ടിയിരുന്നു. 

Content Highlights: IGNOU 2020 Registration Deadline Extended for July Session, apply till november 15