ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ 2020 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. 

വിവിധ യു.ജി., പി.ജി., ഡിപ്ലോമ, പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഗവേഷണ കോഴ്‌സുകള്‍ എന്നിവയിലേക്ക് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

ignouadmission.samarth.edu.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കോഴ്‌സ് വിവരങ്ങളും ഫീസും ഉള്‍പ്പെടുന്ന വിശദമായ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Content Highlights: IGNOU 2020 Registration Deadline Extended for July Session