ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകൾ മേയ് അഞ്ചിനും ഏപ്രിൽ എട്ടിനും നടത്താൻ തീരുമാനിച്ച് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ). ഐ.സി.എസ്.ഇ (പത്താം ക്ലാസ്) പരീക്ഷ മേയ് അഞ്ചു മുതൽ ജൂൺ ഏഴുവരെയും ഐ.എസ്.സി (12-ാം ക്ലാസ്) പരീക്ഷ ഏപ്രിൽ എട്ടുമുതൽ ജൂൺ 16 വരെയും നടക്കും.

സാധാരണ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് സി.ഐ.എസ്.സി.ഇ വാർഷിക പരീക്ഷകൾ നടത്താറുള്ളത്. ഇത്തവണ കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്നാണ് പരീക്ഷ നീണ്ടുപോയത്. ജൂലൈ മാസത്തോടെ അതാത് സ്കൂൾ മാനേജ്മെന്റുകൾ ഫലം പ്രഖ്യാപിക്കും.

പരീക്ഷാത്തീയതി, സമയം തുടങ്ങിയ വിവരങ്ങൾ www.cisce.org എന്ന വെബ്സൈറ്റിൽ ലഭിക്കും. സാമൂഹികാകലം, മാസ്ക് ഉപയോഗം തുടങ്ങി പരീക്ഷാ നടത്തിപ്പിനെ സംബന്ധിക്കുന്ന മാർഗനിർദേശങ്ങളും സി.ഐ.എസ്.സി.ഇ പുറത്തിറക്കിയിട്ടുണ്ട്.

Content Highlights: ICSE, ISC exam datesheet released by CISCE