ന്യൂഡല്‍ഹി: ഐ.സി.എസ്‌.സി പത്താം ക്ലാസ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ തിങ്കളാഴ്ച്ച  (നവംബര്‍ 29) ആരംഭിക്കും. 11 മണിക്ക് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ്. പേപ്പര്‍ വണ്‍ ഇംഗ്ലീഷാണ് ആദ്യത്തെ പരീക്ഷ. മള്‍ട്ടിപിള്‍ ചോയ്‌സ് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 16 വരെയാണ് പരീക്ഷ. 

പരീക്ഷ ഹാളിലേക്ക് എത്തുമ്പോള്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് കൈയില്‍ കരുതേണ്ടതുണ്ട്. നിര്‍ദിഷ്ഠ സ്‌കൂള്‍ അധികാരികളില്‍ നിന്നുമാണ് അഡ്മിറ്റ് കാര്‍ഡ് കൈപ്പറ്റേണ്ടത്.

Content Highlights: ICSE Class 10 Semester 1 Exams Starting