നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങിളിലൊന്നായി കരുതുന്ന ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ (ലേസര്‍ ഇന്റര്‍ ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി) സംഘത്തിലെ മലയാളി സാന്നിധ്യം അജിത് പരമേശ്വരന് എന്‍. ആര്‍ സെന്‍ യങ് റിസര്‍ച്ചര്‍ പുരസ്‌കാരം. ഗുരുത്വ തരംഗങ്ങളുടെ ഗവേഷണത്തില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം

ഗുരുത്വമേഖലയിലെ പഠനങ്ങള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ റിലേറ്റിവിറ്റി ആന്‍ഡ് ഗ്രാവിറ്റേഷന്‍ നല്‍കുന്നതാണ് എന്‍ ആര്‍ സെന്‍ പുരസ്‌കാരം. രണ്ട് വര്‍ഷം കൂടുമ്പോഴാണ് പുരസ്‌കാരം നല്‍കുന്നത്. ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സില്‍ അസോസിയേറ്റ് പ്രഫസറാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ അജിത് പരമേശ്വരന്‍

Content Highlights:  Dr. P Ajith Parameswaran awarded N R Sen young researcher Award, Indian Association for General Relativity and Gravitation, Gravitational Physics

 

 

Read More: ഗുരുത്വഗവേഷണ കൂട്ടായ്മയിലെ മലയാളിസാന്നിധ്യം