ഹിമാചല്‍പ്രദേശ്:  നീറ്റ് യു.ജി. 2021 റാങ്ക് അടിസ്ഥാനമാക്കി ഹിമാചല്‍പ്രദേശിലെ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലെ പ്രവേശനത്തിന് 2021 ഡിസംബര്‍ 19 വരെ അപേക്ഷിക്കാം.

ഹിമാചല്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി, സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി ആയ അടല്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയാണ് കൗണ്‍സലിങ് നടത്തുന്നത്. ഗവണ്‍മെന്റ് മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 85 ശതമാനം സീറ്റുകള്‍ സ്റ്റേറ്റ് ക്വാട്ടയാണ്. ബാക്കി 15 ശതമാനം, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എം.സി.സി.) അഖിലേന്ത്യാ ക്വാട്ട അലോട്ടുമെന്റ് വഴി നികത്തും. എല്ലാ വിഭാഗങ്ങളിലും സ്റ്റേറ്റ് ക്വാട്ടയില്‍ ഹിമാചല്‍പ്രദേശുകാര്‍ക്കാണ് അര്‍ഹത. മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് ഹിമാചല്‍പ്രദേശുകാര്‍ക്കും സംസ്ഥാനത്തിന് പുറത്തുള്ള ഭാരതീയര്‍ക്കും അര്‍ഹതാ വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി www.amruhp.ac.in വഴി 2021 ഡിസംബര്‍ 19 രാത്രി 11.59 വരെ നല്‍കാം.

Content Highlights: Himachal Pradesh MBBS  BDS Admission