കോന്നി: പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതണമെങ്കില്‍ അമിത ഫീസ്. സാധാരണക്കാരായ തോറ്റ കുട്ടികള്‍ക്ക് വര്‍ധിപ്പിച്ച ഫീസ് അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

ആറ് വിഷയങ്ങളാണ് പ്ലസ്ടുവിനുള്ളത്. ഓരോ വിഷയത്തിനും തോറ്റ വിദ്യാര്‍ത്ഥി 450 രൂപ വീതം സപ്ലിമെന്റി പരീക്ഷക്ക് അടയ്ക്കണം. ആറ് വിഷയങ്ങള്‍ തോറ്റ കുട്ടി 2700 രൂപവരെ പരീക്ഷ ഫീസായി നല്‍കണം. ഇതിന് പുറമെ മാര്‍ക്ക് ലിസ്റ്റിന് 80 രൂപയും അടയ്ക്കണം.

Content Highlights: Higher Secondary Supplementary Examination