യു.എസിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചറിയാന്‍ എജ്യുക്കേഷന്‍ യു.എസ്.എ. വെര്‍ച്വല്‍ വിദ്യാഭ്യാസ മേളകള്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27-നും സെപ്റ്റംബര്‍ മൂന്നിനും നടക്കും. അണ്ടര്‍ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറല്‍ തലങ്ങളില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്ന അമേരിക്കയിലെ നൂറിലേറെ സര്‍വകലാശാലകള്‍ പങ്കെടുക്കും. 

വിവിധ കോഴ്‌സുകളെക്കുറിച്ചും പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും അറിയാം. സര്‍വകലാശാലാ പ്രതിനിധികളുമായി ആശയവിനിമയത്തിന് അവസരമുണ്ട്. അമേരിക്കയിലെ ക്യാംപസ് ജീവിതം, വിദ്യാഭ്യാസ സഹായധനം, അപേക്ഷ നല്‍കേണ്ട രീതികള്‍, കോവിഡ് കാലത്ത് സര്‍വകലാശാലകള്‍ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വെബിനാറില്‍ മനസ്സിലാക്കാം.

മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളില്‍ ചേരുന്നവര്‍ക്ക് 27-ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതല്‍ 10.30 വരെയുള്ള സെഷനില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍: https://bit.ly/EdUSAFair21EmbWeb

അസോസിയേറ്റ്‌സ് അഥവാ ബിരുദ പ്രോഗ്രാമുകളില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യന്‍ സമയം വൈകീട്ട് 5.30 മുതല്‍ 10.30 വരെ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍: https://bit.ly/UGEdUSAFair21EmbWeb

വിവരങ്ങള്‍ക്ക്: വിവരങ്ങള്‍ക്ക്: 9500084773, chennai@educationusa.org (യു.എസ്.ഐ.ഇ.എഫ്., ചെന്നൈ).

Content Highlights: Higher education webinar conducted by Education USA