കൊച്ചി: കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ് മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗ്രാജ്വേറ്റ് മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്.) അംഗീകാരമുള്ള കോഴ്‌സിലേക്ക് എന്‍ജിനിയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള, മെക്കാനിക്കല്‍/മറ്റ് സ്ട്രീമുകളോടെയുള്ള മെക്കാനിക്കല്‍; നേവല്‍ ആര്‍ക്കിടെക്ചര്‍ മറ്റു സ്ട്രീമുകളോടെയുള്ള നേവല്‍ ആര്‍ക്കിടെക്ചര്‍; മറൈന്‍ എന്‍ജിനിയറിങ് (ഡി.ജി.എസ്. ഇതര, എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകൃതം) എന്നിവയിലെ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

10-ലോ 12-ലോ ഇംഗ്ലീഷിലും 50 ശതമാനം മാര്‍ക്ക് വേണം.പ്രായപരിധി 2022 ജനുവരി ഒന്നിന് 28 വയസ്സ്. പ്രവേശന സമയത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണം.വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.cochinshipyard.com ലെ മറൈന്‍ എന്‍ജിനിയറിങ് ലിങ്കിലെ പ്രോഗ്രാമിന്റെ 'ജോയനിങ് ഇന്‍സ്ട്രക്ഷന്‍സ്' എന്നതില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് വഴി 'ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ്, മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, കൊച്ചി- 682020' എന്ന വിലാസത്തിലോ metihod@cochinshipyard.in വഴിയോ നവംബര്‍ 30-നകം ലഭിക്കണം. ജനുവരി ഒന്നിന് കോഴ്സ് തുടങ്ങും.

Content Highlights: graduate marine engineering training in cochin shipyard