കോട്ടയം: വിദ്യാലയങ്ങളെ പ്ലാസ്റ്റിക്, അപകടം, അമിതശബ്ദം, ലഹരി, മലിനീകരണം എന്നിവയില്‍നിന്ന് സുരക്ഷിതരാക്കാന്‍ പദ്ധതി തുടങ്ങി. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെയും പരിസരത്തെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇത്. 2020 സുരക്ഷിത വിദ്യാലയ പ്രചാരണത്തിനുള്ള വര്‍ഷമായിരിക്കും.
ജാഗ്രതാ സമിതി പ്രദേശവാസികളെയും പ്രമുഖവ്യക്തികളെയും ചേര്‍ത്ത് വിപുലമാക്കും. വിദ്യാഭ്യാസവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പരിപാടികള്‍ ഇങ്ങനെ
- സംസ്ഥാനത്ത് നടപ്പാക്കിയ പ്ലാസ്റ്റിക് നിരോധനം പൂര്‍ണതോതിലാക്കാന്‍ വിദ്യാര്‍ഥികളുടെ സഹകരണം തേടും. വീടുകളില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം എത്തിക്കുന്നതിനൊപ്പം വിദ്യാലയങ്ങളും പ്ലാസ്റ്റിക് മുക്തമാക്കും.
- വിദ്യാലയത്തില്‍ ശബ്ദമലിനീകരണം തടയും. നിലവില്‍ സ്‌കൂള്‍പരിസരത്തുള്ള ഉയര്‍ന്ന ശബ്ദത്തിനുള്ള വിലക്ക് കൂടുതല്‍ ശക്തമാക്കും.
- ലഹരി തടയാനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. സ്‌കൂള്‍ പരിസരത്തെ പുകയില വിലക്ക് കൂടുതല്‍ ഫലപ്രദമാക്കും.
- കെട്ടിടങ്ങളും പരിസരവും സുരക്ഷിതമെന്ന് ഉറപ്പാക്കും.
ചെയ്യുന്നത്
- പ്രത്യേക പി.ടി.എ. യോഗം വിളിക്കും. ജനുവരി 18-നാണിത്.
- പി.ടി.എ.അംഗങ്ങളെ കൂടാതെ പോലീസ്, എക്‌സൈസ്, വിമുക്തി പദ്ധതി അംഗങ്ങള്‍ എന്നിവരും അംഗങ്ങളായ ജാഗ്രതാ സമിതി ചേരും. പ്രദേശത്തെ പ്രമുഖ വ്യക്തികള്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരെല്ലാം ഇതിലുണ്ടാകും.
- ലഹരിക്കെതിരായ ഡിജിറ്റല്‍ പ്രചാരണം. യുടൂബിലെ ഈ സന്ദേശമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കും. പ്രത്യേക പി.ടി.എ.യിലും ഇത് കാണിക്കും.
Content Highlights: Govt to make 2020 as year of safe schools