തിരുവനന്തപുരം: മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വർഷം 28,500 രൂപ വീതം തദ്ദേശസ്ഥാപനങ്ങൾ സ്കോളർഷിപ്പ് നൽകണം. ഇതിനുള്ള തുക പദ്ധതിചെലവിൽ വകയിരുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.

തദ്ദേശസ്ഥാപനങ്ങൾ തുക മുഴുവനായി കൈമാറണം. എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ശിശുവികസന പ്രോജക്ട് ഓഫീസറും ഐ.സി.ഡി.എസ്. സൂപ്പർവൈസറും ഉറപ്പാക്കണം.

സ്കോളർഷിപ്പ് അർഹരായവർക്ക് അക്കൗണ്ടിൽ നേരിട്ട് നൽകണം. ഇത്തരം കുട്ടികളുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ എത്രയുംവേഗം ശേഖരിച്ച് തദ്ദേശ വകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും നൽകാൻ സാമൂഹിക സുരക്ഷാ മിഷന് നിർദേശംനൽകി.

Content Highlights: Govt to grant rupees 28500 scholarship for mentally retarded students