സംസ്ഥാനത്തെ ലോ കോളേജുകളിലേക്കുള്ള ത്രിവത്സര, പഞ്ചവത്സര എൽഎൽബി എൻട്രൻസ് കോച്ചിങ് സൗജന്യമായി നൽകുന്ന മെന്റേഴ്സ് ആപ്പ് (Mentors App) എന്ന മൊബൈൽ ആപ്ലിക്കേഷനുമായി എറണാകുളം ലോ കോളേജിലെ വിദ്യാർഥികൾ.

കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലേക്കും മറ്റു സ്വാശ്രയ ലോ കോളേജുകളിലേക്കും നടക്കുന്ന പ്രവേശന പരീക്ഷാ കോച്ചിങ്ങിനായി സ്വകാര്യസ്ഥാപനങ്ങൾ ഭീമമായ ഫീസ് ഈടാക്കുന്ന സാഹചര്യത്തിലാണ് എൻട്രൻസ് പരിശീലനത്തിനായി സൗജന്യ മൊബൈൽ ആപ്പുമായി വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്.

150-ൽപ്പരം വീഡിയോ ക്ലാസുകൾക്ക് പുറമേ എല്ലാ ക്ലാസുകളുടെയും സ്റ്റഡി നോട്ടുകൾ, ഓരോ വിഷയങ്ങൾക്കും പ്രത്യേകം മോഡൽ പരീക്ഷകൾ, സംശയങ്ങൾ ചോദിക്കാനും ചർച്ച ചെയ്യാനുമുള്ള ഡിസ്കഷൻ ഫോറം, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ, ലൈവ് വീഡിയോ ക്ലാസുകൾ, ലൈവ് മോഡൽ പരീക്ഷകൾ, തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ ആപ്പിനുണ്ട്.

https://play.google.com/store/apps/details?id=com.klee.mentors എന്ന ലിങ്കുവഴി പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. വൈകാതെ തന്നെ ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭ്യമാകും.

Content Highlights: Free Mobile app for LLB Coaching, apply now