ന്യൂഡൽഹി: എൻജിനിയറിങ്, മെഡിക്കൽ പ്രവേശനത്തിനായി പരിശീലിക്കുന്ന, കോവിഡ്-19 രോഗബാധ മൂലം മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികൾക്ക് സൗജന്യ പരിശീലത്തിനും താമസത്തിനും സൗകര്യം ഒരുക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള.

രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലാകും വിദ്യാർഥികൾക്കായുള്ള സൗജന്യ പരിശീലന കേന്ദ്രം ഒരുങ്ങുക. നിലവിൽ ഈ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് അദ്ദേഹം. എൻജിനിയറിങ്, മെഡിക്കൽ കോച്ചിങ് കേന്ദ്രങ്ങൾക്ക് പേരുകേട്ട കോട്ടയിലെ പല സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിയെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

കോവിഡ് മൂലം മാതാപിതാക്കളേയോ രക്ഷകർത്താക്കളേയും നഷ്ടമായ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിദ്യാർഥികൾക്കും സൗജന്യ പരിശീലനവും താമസവും ഭക്ഷണവും നൽകാൻ തയ്യാറാറെന്ന് പല സ്ഥാപനങ്ങളും മറുപടിയായി വ്യക്തമാക്കി.

Content Highlights: Free coaching accommodation in Kota for students who lost parents to COVID