തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 27ന് ഉച്ചയ്ക്ക് രണ്ടിനകം അവര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 04712525300.