മൃത വിശ്വ വിദ്യാപീഠവും മാതൃഭൂമി ഡോട്ട് കോമും ചേർന്ന് അഞ്ച് വർഷ ഇന്റ്രേഗറ്റഡ് സോഷ്യൽ വർക്ക് കോഴ്സിനെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഏഴിന് വൈകീട്ട് നാല് മുതൽ അഞ്ച് മണി വരെ മാതൃഭൂമി ഡോട്ട് കോമിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി വെബിനാർ നടക്കും.

'മാറ്റത്തിന് പ്രചോദനമാകൂ- അമൃത വിശ്വ വിദ്യാപീഠത്തിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് സോഷ്യൽ വർക്ക് പ്രോഗ്രാമിന്റെ സാധ്യതകൾ' എന്ന വിഷയത്തിലാണ് വെബിനാറിൽ നടക്കുന്നത്.

ഡോ. മെൽറ്റം അൽകോയാക് യിൽദിസ് (പ്രൊഫസർ, ഇൻഗ്രേറ്റഡ് ബി/എംഎസ്ഡബ്ല്യു പ്രോഗ്രാം, യുനെസ്കോ ചെയർ ഓഫ് ജെൻഡർ ഇക്വാളിറ്റി ആൻഡ് വിമൻസ് എംപവർമെന്റ്, അമൃത വിശ്വ വിദ്യാപീഠം), വീണ സുരേഷ് (അസിസ്റ്റന്റ് പ്രൊഫസർ, എംഎസ്ഡബ്ല്യു പ്രോഗ്രാം, സി.ഡബ്ല്യു.ഇ.ജി.ഇ, അമൃത വിശ്വ വിദ്യാപീഠം), ഡോ. ഭവാനി, ഡയറക്ടർ ആൻഡ് ചെയർ ഫോർ സെന്റർ ഫോർ വിമൻസ് എംപവർമെന്റ് ആൻഡ് ജെൻഡർ ഇക്വാളിറ്റി, അമൃത വിശ്വ വിദ്യാപീഠം) എന്നിവർ വെബിനാറിൽ സംസാരിക്കും.

Content Highlights: Five Year Integrated Social Work study in Amrita Vishwa Vidyapeetham, webinar on August 7